Currency

യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യവുമായ് ഇന്ത്യ

സ്വന്തം ലേഖകന്‍Monday, November 18, 2019 3:43 pm
visa-on-arrival
Nominations-2020

ന്യൂഡല്‍ഹി: യു.എ.ഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ വിസാ നടപടികള്‍ പ്രാബല്യത്തില്‍. ഇതുപ്രകാരം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യം ഏര്‍പ്പെടുത്തി. എന്നാല്‍ കേരളത്തിലെ വിമാനത്താവളങ്ങില്‍ ഈ സൗകര്യം ലഭ്യമാകില്ല.

ഇന്ത്യയിലേക്കുള്ള വിസ നിയമം കൂടുതല്‍ ഉദാരമാക്കാനുള്ള കേന്ദ്രതീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ഈ മാസം 16 മുതല്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നടപ്പില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡബിള്‍ എന്‍ട്രി സൗകര്യത്തില്‍ രണ്ടു മാസക്കാലത്തെ വിസാ സൗകര്യമാണ് യു.എ.ഇ പൗരന്‍മാര്‍ക്ക് ലഭിക്കുക. ബിസിനസ്, ടൂറിസം, ചികില്‍സ എന്നിവക്കു പുറമെ സമ്മേളനങ്ങളില്‍ പങ്കു ചേരാനും ഇതിലൂടെ സാധിക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഇരു ജനതകളും തമ്മിലുള്ള പോക്കുവരവുകള്‍ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കി. ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എയര്‍പോര്‍ട്ടുകളിലാണ് വിസാ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുക. ആദ്യമായാണ് ഇന്ത്യയില്‍ പോകുന്നതെങ്കില്‍ ഇ-വിസ ഉറപ്പാക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

നേരത്തേ 2 മാസ കാലാവധിയുണ്ടായിരുന്ന ഇ-വിസ നടപ്പു വര്‍ഷാദ്യത്തിലാണ് ഒരു വര്‍ഷമാക്കി വര്‍ധിപ്പിച്ചത്. ഇങ്ങനെ വിസയെടുക്കുന്നവര്‍ക്ക് ഒന്നിലേറെ തവണ ഇന്ത്യയില്‍ വന്നു മടങ്ങാന്‍ സാധിക്കും. എന്നാല്‍ ഒരു തവണ ഇന്ത്യയില്‍ തങ്ങാവുന്ന പരമാവധി കാലാവധി 90 ദിവസം മാത്രമായിരിക്കും.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x