Currency

ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ച് ഷഫീന യൂസഫലി; പട്ടികയിലെ ഏക ഇന്ത്യന്‍ വനിത

സ്വന്തം ലേഖകന്‍Wednesday, August 21, 2019 12:31 pm
shafeena
Nominations-2020

അബുദാബി: ഫോബ്‌സ് മാഗസിന്റെ 2018- ലെ പ്രചോദാത്മക വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഷഫീന യൂസഫലി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകളുടെ പട്ടികയിലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മകള്‍ ഷഫീന ഉള്‍പ്പെട്ടത്. ‘ടേബിള്‍സ്’ സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സണ്‍ ആയ ഷഫീന യൂസഫലി പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ്.

കമ്പനികള്‍ വിജയകരമായി സ്ഥാപിക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. 2010- ലാണ് ഷഫീന ‘ടേബിള്‍സ്’ സ്ഥാപിക്കുന്നത്. പിന്നീട് ഇന്ത്യയിലും യുഎഇയിലും വിജയകരമായി ബിസിനസ്സുകള്‍ ആരംഭിച്ചു. ഏഴുവര്‍ഷത്തിനിടെ മുപ്പതോളം ഫുഡ് ആന്‍ഡ് ബിവറേജ് സ്റ്റോറുകളാണ് ഷഫീന തുടങ്ങിയത്.

ആഡംബര ഫാഷനായ ആദ്യത്തെ ആഗോള ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഉടമ ഗിസ്ലാന്‍ ഗ്വെനസ്, ഹാലി ബെറി, ബിയോണ്‍സ് തുടങ്ങിയ സെലിബ്രിറ്റികള്‍ക്ക് കോസ്റ്റ്യും ഡിസൈനര്‍ ആയി പേരെടുത്ത ഡിസൈനര്‍ റീം അക്ര തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x