Currency

ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ; പുതിയ നിബന്ധനയുമായി സൗദി

സ്വന്തം ലേഖകന്‍Tuesday, January 14, 2020 11:11 am
levy00
Nominations-2020

റിയാദ്: സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കുവാന്‍ പുതിയ നിബന്ധന. സൗദി വിമാനങ്ങളിലെത്തിയാല്‍ മാത്രമേ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കുകയുള്ളൂ. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും, ഷെന്‍ഗണ്‍ വിസയുള്ളവര്‍ക്കുമാണ് പുതിയ നിബന്ധന ബാധകമാകുക.

കഴിഞ്ഞ സെപ്തംബര്‍ 27 മുതലാണ് സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍ വന്നത്. 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ വിസ അനുവദിച്ചിരുന്നത്. ഇതിന് പുറമെയാണ് അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗണ്‍ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശന വിസയുള്ളവര്‍ക്കും സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ ഇക്കഴിഞ്ഞ ഒന്നാം തീയതിമുതല്‍ അനുവദിച്ചു തുടങ്ങിയത്.

എന്നാല്‍ അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും, ഷെന്‍ഗണ്‍ വിസയുള്ളവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ വിദേശ വിമാനങ്ങളില്‍ എത്താന്‍ പാടില്ല. ഇങ്ങിനെയുള്ളവര്‍ സൗദി വിമാനങ്ങളായ സൗദി എയര്‍ലൈന്‍സ്, ഫ്‌ലൈ നാസ്, ഫ്‌ലൈ അദീല്‍, സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളില്‍ തന്നെ സൗദിയിലെത്തണം. ഇങ്ങിനെ എത്തുന്നവര്‍ക്ക് റിയാദ്, ജിദ്ദ, ദമ്മാം വിമാനതാവളങ്ങളില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x