Currency

നോര്‍ക്ക പുതിയ സംവിധാനം: അറിയിപ്പുകളും വാര്‍ത്തകളും ഇനി വാട്സാപ്പ് വഴി

സ്വന്തം ലേഖകന്‍Saturday, September 28, 2019 2:26 pm
norka-news

തിരുവനന്തപുരം: നോര്‍ക്ക റൂട്സിനെക്കുറിച്ചുള്ള വാര്‍ത്തകളും അറിയിപ്പുകളും ഇനി വാട്‌സാപ്പ് വഴിയും. നിങ്ങളുടെ വാട്സാപ്പില്‍ ലഭിക്കുന്നതിന് +918138087773 എന്ന നമ്പറിലേക്ക് ‘hi’ എന്ന് ടൈപ്പ് ചെയ്ത് പേരും സ്ഥലവും ചേര്‍ത്ത് അയക്കുകയാണ് വേണ്ടത്. നോര്‍ക്കാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പ്രവാസികള്‍ക്കും മുന്‍ പ്രവാസികള്‍ക്കും സുതാര്യമായി, കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്തിക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ സംവിധാനം എല്ലാ പ്രവാസി സുഹൃത്തുക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മറ്റുള്ളവര്‍ക്ക് എത്തിച്ച് നല്‍കാന്‍ ശ്രമിക്കണമെന്നും നോര്‍ക്ക റൂട്സ് അഭ്യര്‍ഥിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “നോര്‍ക്ക പുതിയ സംവിധാനം: അറിയിപ്പുകളും വാര്‍ത്തകളും ഇനി വാട്സാപ്പ് വഴി”

  1. Aryamol T R says:

    I’m interested..how can I contact

Leave a Comment

Your email address will not be published. Required fields are marked *

Top
x