Currency

കുവൈത്തില്‍ മത്സ്യ വിപണി വില നിലവാരം ഇനി തത്സമയം അറിയാം

സ്വന്തം ലേഖകന്‍Tuesday, August 20, 2019 7:30 pm
fish
Nominations-2020

കുവൈത്ത് സിറ്റി: കുവൈത്തില്‍ മല്‍സ്യവിപണിയിലെ വില നിലവാരം തത്സമയം ഉപഭോക്താക്കളിലെത്തിക്കാനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. മത്സ്യ മാര്‍ക്കറ്റിലൊരുക്കുന്ന ഇലക്ട്രോണിക് സ്‌ക്രീന്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഇത് സാധ്യമാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. പ്രാദേശിക ഇനങ്ങളുടെയും ഇറക്കുമതി ഇനങ്ങളുടെയും വിലനിലവാരം, മല്‍സ്യ ലേലം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഇലക്ട്രോണിക് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഇതിനായി ശര്‍ഖ് മാര്‍ക്കറ്റില്‍ സ്‌ക്രീന്‍ സഥാപിച്ചു കഴിഞ്ഞു.

മല്‍സ്യ വിലനിലവാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ അപ്പപ്പോള്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ സാധിക്കുന്നതിലൂടെ കൃത്രിമ വിലക്കയറ്റം തടയാന്‍ സാധിക്കുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍. ഫഹാഹീല്‍ മാര്‍ക്കറ്റിലും വൈകാതെ തന്നെ ഇലക്ട്രോണിക് സ്‌ക്രീന്‍ സ്ഥാപിക്കും. ഇതിനു പുറമെ സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് വഴിയും വില വിവരങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്നതോടെ മാര്‍ക്കറ്റിലെത്തുന്നതിന് മുന്‍പ് മല്‍സ്യ വിലനിലവാരം അറിയാന്‍ സാധിക്കും. പുതിയ സംവിധാനത്തെ വാണിജ്യമന്ത്രലായത്തിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്യുന്നത് മൂലം മന്ത്രാലയ ആസ്ഥാനത്ത് നിന്നുള്ള നിരീക്ഷണവും ഉണ്ടാകും.

ലേലനടപടികളും മറ്റും നിരീക്ഷിക്കുന്നതിനായി കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. പരിഷ്‌കരണങ്ങളുടെ ഭാഗമായി മല്‍സ്യ ലേലം നടക്കുന്ന സമയങ്ങളില്‍ ഹാളിനകത്തു വിദേശികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x