Currency

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ

സ്വന്തം ലേഖകന്‍Thursday, January 16, 2020 12:03 pm
rain-uae
Nominations-2020

ഒമാന്‍: മസ്‌കത്ത് അടക്കം ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. താപനില താഴ്ന്നതിനെ തുടര്‍ന്ന് മസ്‌കത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. മസ്‌കത്തിന് പുറമെ മുസന്ദം, ബാത്തിന, ദാഖിലിയ, തെക്കന്‍ ശര്‍ഖിയ, ഹജര്‍ പര്‍വത നിരകളുടെ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിച്ചു. മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി മുസന്ദം ഗവര്‍ണറേറ്റിലാണ് മഴ ആദ്യം തുടങ്ങിയത്.

മസ്‌കത്ത് മേഖലകളില്‍ തുടങ്ങിയ മഴ ക്രമേണ ശക്തിപ്പെട്ടു. ഇത് പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മസ്‌കത്ത് നഗരത്തിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. സീബ് വിലായത്തിലെ മബേല സനയ്യ അടക്കം വിവിധ ഭാഗങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗം നിലച്ചു.

വീടുകളില്‍ കുടുങ്ങിയ 18 പേരെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സുഹാര്‍ അടക്കം ബാത്തിന മേഖലയുടെ വിവിധയിടങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x