Currency

ഒപെക് ഒപെക് ഇതര രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറക്കും

സ്വന്തം ലേഖകന്‍Monday, January 23, 2017 2:24 pm
global-oil-cuts
Nominations-2020

വിയന്ന: എണ്ണ ഉല്‍പാദനം കുറക്കാന്‍ ഒപെക് ഒപെക് ഇതര രാജ്യങ്ങളുടെ ഊര്‍ജ്ജമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ തീരുമാനം. എണ്ണ ഉല്‍പാദകഉല്‍പാദകേതര രാജ്യങ്ങളുടെ ഊര്‍ജ്ജ മന്ത്രിമാരുടെ വിയന്നയില്‍ ചേര്‍ന്ന കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. എണ്ണ ഉല്‍പാദനം നിരീക്ഷിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി. ഒപെക് ഒപെക് ഇതര രാജ്യങ്ങള്‍ 2001ല്‍ ഉണ്ടാക്കിയ ധാരണയനുസരിച്ച് ഉല്‍പാദകരാജ്യങ്ങള്‍ പ്രതിദിനം 1.8 മില്യന്‍ ബാരലിനടുത്ത് എണ്ണയുല്‍പാദനം കുറയ്ക്കണം.

ഒപെക് ഇതര രാജ്യങ്ങളുമായി സഹകരണ കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് ഉള്ളതിനേക്കാള്‍ വേഗതയില്‍ മാര്‍ക്കറ്റ് ശരിയാവുന്നുണ്ടെന്ന് സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അഭിപ്രായപ്പെട്ടു. എണ്ണ ഉല്‍പാദനം കുറയ്ക്കുന്നതും അതിന്റെ നിരീക്ഷണവും ഈ മാസം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x