Currency

‘ഇവന്റ് വിസ’: വാരാന്ത്യങ്ങളില്‍ സൗദിയിലേക്ക് എത്തുന്ന വിദേശികള്‍ക്ക് ഇനി മുതല്‍ സൗജന്യ വിസ

സ്വന്തം ലേഖകന്‍Tuesday, December 24, 2019 11:00 am
visa-free
Nominations-2020

ബഹ്റൈന്‍: വാരാന്ത്യ അവധികളില്‍ സൗദി സന്ദര്‍ശിക്കാന്‍ എത്തുന്ന വിദേശികള്‍ക്ക് ഇനി മുതല്‍ സൗജന്യ വിസ അനുവദിക്കും. യു.എ.ഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിയമാനുസൃതം താമസിക്കുന്ന വിദേശികള്‍ക്കാണ് വാരാന്ത്യ അവധികളില്‍ സൗദി സന്ദര്‍ശിക്കാന്‍ വിസ അനുവദിക്കുന്നത്. രാജ്യത്തു നടക്കുന്ന വിവിധ വിനോദ പരിപാടികളില്‍ പങ്കെടുക്കന്നതിനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇവന്റ് വിസ എന്നപേരില്‍ സൗജന്യ വിസ അനുവദിക്കുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിന്ന് നേരിട്ട് വിസ നല്‍കുന്നതാണ് പദ്ധതി.

റിയാദ് സീസണ്‍ അവസാനിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിസ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്നു അധികൃതര്‍ അറിയിച്ചു. വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമേ സൗജന്യ വിസ ലഭ്യമാകുകയുള്ളു. വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ ഓണ്‍ അറൈവല്‍ വിസയും ഇ- ടൂറിസ്റ്റ് വിസയും അനുവദിച്ചിരുന്നു.

നിലവില്‍ 41 മില്യണ്‍ വിനോദ സഞ്ചാരികളാണ് സൗദിയിലെത്തുന്നത്. 2030 ഓടെ 100 മില്യണ്‍ വിനോദസഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 2030 ല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നായി സൗദി മാറുമെന്നും രാജ്യത്തിന്റെ മൊത്തം വരുമാനം മൂന്നില്‍ നിന്ന് 10 ശതമാനത്തിലേക്ക് ഉയരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x