Currency

Muscat

tour-of-oman

‘ടൂര്‍ ഓഫ് ഒമാന്‍’ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ഫെബ്രുവരി 11 മുതല്‍

ആറു ഘട്ടങ്ങളായാണ് മത്സരം പൂര്‍ത്തിയാവുക. റുസ്താഖ് കോട്ടയില്‍നിന്ന് ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സന്റെര്‍ വരെയുള്ള 138 കിലോമീറ്ററാണ് ആദ്യ ഘട്ടത്തില്‍ മത്സരാര്‍ഥികള്‍ പിന്നിടുക. രണ്ടാം ഘട്ടം നസീം പാര്‍ക്കില്‍നിന്ന് 167.5 കിലോമീറ്റര്‍ അകലെയുള്ള സുഹാര്‍ അല്‍ ബഹ്‌രി റോഡ് വരെയാണ്. മൂന്നാം ഘട്ടം ഹല്‍ബാനിലെ ജര്‍മന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്ന് ഖുറിയാത്ത് വരെയും നാലാം ഘട്ടം സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍നിന്ന് ടൂറിസം മന്ത്രാലയം വരെയുമാണ്.

Top
x