Currency

കാനഡയില്‍ സെപ്തംബറില്‍ സൃഷ്ടിക്കപ്പെട്ടത് 54,000 തൊഴിലവസരങ്ങള്‍

സ്വന്തം ലേഖകന്‍Sunday, October 13, 2019 2:18 pm
statics
Nominations-2020

ടൊറന്റോ: സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് 54,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്ക്. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനത്തിലേയ്ക്ക് താഴ്ന്നതായും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ ഇത് 5.7 ശതമാനമായിരുന്നു. മാത്രമല്ല, സൃഷ്ടിക്കപ്പെട്ട തൊഴിലുകള്‍ മുഖ്യമായും മുഴുവന്‍ സമയ ജോലികളാണ്.

വാര്‍ഷിക കണക്കെടുക്കുമ്പോള്‍ 456,000 ജോലികളാണ് പുതിയതായി സൃഷ്ടിക്കപ്പെട്ടത്. 2.4 ശതമാനമാണ് വളര്‍ച്ച. ഒന്റാരിയോയിലും നൊവാ സ്‌ക്കോഷ്യയിലുമാണ് തൊഴിലുകളുടെ എണ്ണം വര്‍ധിച്ചത്. മറ്റുപ്രവിശ്യകളിലെല്ലാം തൊഴില്‍ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു.

പുതിയ ജോലികളില്‍ 30,000 എണ്ണം ആരോഗ്യപരിപാലന മേഖലയിലും സാമൂഹ്യസേവന രംഗത്തുമാണ്. ഹോസ്പിറ്റാലിറ്റി രംഗത്ത് 23,000 പുതിയ തൊഴിലുകളുണ്ടായി. പൊതുമേഖലയും സ്വയം തൊഴില്‍ പദ്ധതികളുമാണ് രാജ്യത്ത് തൊഴിലുകള്‍ കൂടുതല്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന പ്രത്യേകയുമുണ്ട്. സ്വകാര്യമേഖലയുടെ പങ്ക് താരതമ്യേന കുറവാണ്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x