Currency

ബഹ്‌റൈനിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

സ്വന്തം ലേഖകന്‍Wednesday, September 4, 2019 1:11 pm
tourist

ബഹ്‌റൈന്‍: രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുകയാണ് ബഹ്‌റൈന്‍. 2022ഓടെ പ്രതിവര്‍ഷം 15 ദശലക്ഷം സന്ദര്‍ശകര്‍ രാജ്യത്തെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സമീപകാലത്ത് ബഹ്‌റൈനില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ കൂടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള നയത്തിന്റെ ഭാഗമായി അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് അടക്കമുള്ള നൂതന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ വര്‍ഷം ജൂണില്‍ രാജ്യത്ത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ സഞ്ചാരികളെത്തുകയും ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുകയും ചെയ്തത് റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഉണര്‍വുണ്ടാക്കി.

ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി സംഘടിപ്പിച്ച വിവിധ പരിപാടികളും രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കാരണമായി. ‘ഞങ്ങളുടെ രാജ്യം നിങ്ങളുടെയും’ എന്ന പ്രമേയത്തിലാണ് വിനോദസഞ്ചാരമേഖലയിലെ കുതിപ്പ് ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന പ്രചരണ പരിപാടികള്‍.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x