Currency

ദുബായിലെ നിരവധി റോഡുകള്‍ 29ന് അടച്ചിടും

സ്വന്തം ലേഖകന്‍Thursday, November 28, 2019 2:05 pm
road-closed
Nominations-2020

ദുബായ്: നവംബര്‍ 29ന് നിരവധി റോഡുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായ് സൈക്കിള്‍ ചലഞ്ച് നടക്കുന്നതിനാലാണ് റോഡുകള്‍ അടച്ചിടുന്നത്. 100 കിലോമീറ്റര്‍ ദൂരത്തില്‍ നടക്കുന്ന ചലഞ്ച് തുടങ്ങുന്നതും അവസാനിക്കുന്നതും ദുബായ് മോട്ടോര്‍ സിറ്റിയിലെ ദുബായ് ഓട്ടോഡ്രോമില്‍ നിന്നാണ്. സൈക്കിള്‍ ചലഞ്ചില്‍ പങ്കെടുക്കുന്നവരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിശ്ചിത സമയങ്ങളില്‍ റോഡുകള്‍ അടച്ചിടുന്നത്.

ഇതുമായി ബന്ധപ്പെട്ട വിശദമായ അറിയിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഹെസ്സ സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖലീല്‍ സ്ട്രീറ്റ്, എക്‌സ്‌പോ റോഡ് തുടങ്ങിയ പ്രധാനപ്പെട്ട റോഡുകളും അടച്ചിടുന്നവയില്‍ ഉള്‍പ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x