Currency

അബുദാബിയില്‍ പുതിയ ശമ്പള സ്‌കെയില്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Thursday, January 2, 2020 2:40 pm
salary-scale
Nominations-2020

അബുദാബി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ ശമ്പള സ്‌കെയില്‍ പ്രഖ്യാപിച്ചു. മൊത്ത ശമ്പളത്തിന്റെ 80 ശതമാനത്തോളം കണക്കാക്കിയാണ് ഇനി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിജപ്പെടുത്തുക. ഇത് പൗരന്മാരുടെ ജീവതനിലവാരവും സാമ്പത്തിക സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കുമെന്നാണ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ തീരുമാനത്താടെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ അടിസ്ഥാന ശമ്പളം കണക്കിലെടുത്തായിരുന്നു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിജപ്പെടുത്തിയിരുന്നത്. ഇതിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും പുതിയ പരിഷ്‌കരണം ലക്ഷ്യമിടുന്നു. മൊത്തം ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകില്ലെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലുകളിലും ഗ്രേഡിങ് സംവിധാനത്തിലും അലവന്‍സുകളിലുമാണ് മാറ്റം വരുന്നത്.

ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം ഉറപ്പുവരുത്താനും പുതിയ സംവിധാനം ലക്ഷ്യമിടുന്നതായി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x